ധനകാര്യം

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്, പവന് കുറഞ്ഞത് 320 രൂപ; അഞ്ചു ദിവസത്തിനിടെ ആയിരം രൂപ താഴ്ന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒരു ദിവസത്തെ വര്‍ധനയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വിലയില്‍ ഇടിവ്. ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞത്. 28,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

കഴിഞ്ഞ ബുധനാഴ്ച ചരിത്രത്തില്‍ ആദ്യമായി 29,000 കടന്ന വില പിന്നീടുള്ള ദിവസങ്ങളില്‍ കുറയുകയായിരുന്നു. 29,120ല്‍നിന്ന് വ്യാഴാഴ്ച 28,960 ആയാണ് വില കുറഞ്ഞത്. വെള്ളിയാഴ്ച വില 28,480 ആയി. ശനിയാഴ്ച 28,320ല്‍ എത്തിയ വില ഇന്നലെ 28440ലേക്കു കയറിയിരുന്നു.

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 25680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്. ഒരു മാസം കഴിഞ്ഞപ്പോള്‍ സ്വര്‍ണവിലയില്‍ ഏകദേശം 3500 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ആഗോളതലത്തിലെ സാമ്പത്തികപ്രതിസന്ധി സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്കുളള ഒഴുക്ക് വര്‍ധിച്ചിരിക്കുന്നതാണ് വിലയില്‍ പ്രതിഫലിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ചരിത്രത്തില്‍ ആദ്യമായി 29,000 പിന്നിട്ട സ്വര്‍ണ വില അതിനു ശേഷം ഇതുവരെ ആയിരം രൂപയാണ് കുറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി