ധനകാര്യം

ടെലിവിഷന്‍ വില കുറയും; പാനലുകളുടെ ഇറക്കുമതി തീരുവ ഒഴിവാക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടെലിവിഷന്‍ പാനലുകള്‍ക്കുള്ള അഞ്ചു ശതമാനം ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. ഇന്ത്യയില്‍ ടെലിവിഷന്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. എല്‍ഇഡി. എല്‍സിഡി ടെലിവിഷനുകളുടെ വില കുറയാന്‍ സാഹചര്യമൊരുക്കുന്നതാണ് കേന്ദ്ര തീരുമാനം.

എല്‍ഇഡി, എല്‍സിഡി ടിവികളില്‍ ഉപയോഗിക്കുന്ന പാനലുകളുടെ ഇറക്കുമതി തീരുവ എടുത്തുകളഞ്ഞുകൊണ്ട് ഇന്നലെ രാത്രിയാണ് കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കിയത്. 15.6 ഇഞ്ചിനു മുകളിലുള്ള ഓപ്പണ്‍ സെല്‍ പാനലുകളുടെ തീരുവയാണ് ഒഴിവാക്കിയത്. 

ഓപ്പണ്‍ സെല്‍ ടെലിവിഷന്‍ പാനലുകളുടെ നിര്‍മാണത്തില്‍ ഉപയോഗിക്കുന്ന ഫിലിം ചിപ്പ്, പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് അസംബ്ലി, സെല്‍ എന്നിവയുടെയും തീരുവ ഒഴിവാക്കിയിട്ടുണ്ട്. 

2017 ജൂണിലാണ് ടെലിവിഷന്‍ പാനലുകള്‍ക്ക് ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്