ധനകാര്യം

ഇന്ത്യന്‍ കമ്പനികള്‍ക്കു നികുതി ഇളവ്; കൂടുതല്‍ ഉത്തേജക നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

പനജി: സാമ്പത്തിക മാന്ദ്യം നേരിടുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇന്ത്യന്‍ കമ്പനികള്‍ക്കായി പുതിയ ഇളവുകള്‍  പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര കമ്പനികള്‍ക്കും പുതിയ പ്രാദേശിക ഉത്പാദക കമ്പനികള്‍ക്കും കോര്‍പറേറ്റ് നികുതിയില്‍ ഇളവു നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. 

ജി എസ് ടി കൗണ്‍സില്‍ യോഗത്തിനു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. 2019 ജൂലൈ അഞ്ചിനു മുമ്പ്  ഷെയര്‍ ബൈബാക്ക് നടത്തിയിട്ടുള്ള ലിസ്റ്റഡ് കമ്പനികള്‍ക്ക് തിരികെ വാങ്ങുന്ന ഓഹരികള്‍ക്ക് നികുതി നല്‍കേണ്ടതില്ലെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.

സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിന് ആദായനികുതി നിയമത്തില്‍ 2019-20 സാമ്പത്തികവര്‍ഷം മുതല്‍ പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഇതിന്‍ പ്രകാരം മറ്റ് ആനുകൂല്യങ്ങളോ ഇളവുകളോ സ്വീകരിക്കാത്ത ആഭ്യന്തര കമ്പനികള്‍ക്ക് 22ശതമാനം നിരക്കില്‍ നികുതി അടച്ചാല്‍ മതിയാകുമെന്ന് മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍