ധനകാര്യം

അഞ്ചു ദിവസത്തിനിടെ കൂടിയത് ഒന്നര രൂപയോളം; പെട്രോള്‍, ഡീസല്‍ വിലയില്‍ കുതിപ്പ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കഴിഞ്ഞ അഞ്ചു ദിവസമായി സംസ്ഥാനത്ത് ഇന്ധന വിലയിലുണ്ടായ വര്‍ധന ഒരു രൂപയിലേറെ. ഇന്ന് 30 പൈസ കൂടി ഉയര്‍ന്നതോടെ പെട്രോള്‍ വില 1.34 രൂപ കൂടി. ഡീസല്‍ ലിറ്ററിന് 25 പൈസയാണ് ഇന്നു കൂടിയത്.

സൗദിയില്‍ ഹൂതി വിമതര്‍ അരാംകോയുടെ എണ്ണക്കിണറില്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ആഭ്യന്തര വിപണിയില്‍ വില  ഉയര്‍ന്നു തുടങ്ങിയത്. സൗദി പ്രതിസന്ധി ഉടന്‍ ഇന്ത്യയെ ബാധിക്കില്ലെന്നാണ് അധികൃതര്‍ അവകാശപ്പെട്ടിരുന്നതെങ്കിലും വില അനുദിനം വര്‍ധിക്കുകയാണെന്ന് വിപണി വൃത്തങ്ങള്‍ പറയുന്നു.

ചൊവ്വാഴ്ച 14 പൈസ, ബുധനാഴ്ച 26, വ്യാഴാഴ്ച 29, വെള്ളിയാഴ്ച 35 പൈസ എന്നിങ്ങനെയാണ ്ഈയാഴ്ച പെട്രോള്‍ വില ഉയര്‍ന്നത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 75.43 ആണ് ഇന്നത്തെ വില. 

ഡീസല്‍ വിലയിലും ഈ ദിവസങ്ങളില്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കൊച്ചിയില്‍ 70.25 രൂപയാണ് ഇന്നത്തെ ഡീസല്‍ വില. 

സൗദി എണ്ണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഇന്ധന വില നാലു രൂപ മുതല്‍ ആറു രൂപ വരെ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സൗദി ്ആക്രമണത്തെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില 20 ശതമാനത്തോളം ഉയര്‍ന്നെങ്കിലും പിന്നീട് താഴുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി