ധനകാര്യം

ഡെങ്കി, മലേറിയ, ചിക്കുന്‍ഗുനിയ എന്നീ രോഗങ്ങള്‍ വന്നാലും ഇനി ഇന്‍ഷുറന്‍സ്; വരുന്നു കൊതുകുജന്യ രോഗ സംരക്ഷണ പോളിസി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; കൊതുകു കടിച്ചുണ്ടാകുന്ന രോഗങ്ങളെ ഇന്‍ഷുറന്‍സിന്റെ പരിധിയില്‍പ്പെടുത്താന്‍ തീരുമാനം. സ്വകാര്യ ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയായ എച്ച്ഡിഎഫ്‌സി എര്‍ഗോ ജനറല്‍ ഇന്‍ഷ്വറന്‍സുമായി ചേര്‍ന്ന് എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്കാണു പദ്ധതി അവതരിപ്പിച്ചത്.

ഡെങ്കി, മലേറിയ, ചിക്കുന്‍ഗുനിയ, ജാപ്പനീസ് എന്‍സിഫലൈറ്റിസ്, കാലഅസര്‍, ലിംഫാറ്റിക് ഫൈലേറിയാസിസ് (എലിഫന്റിയാലിസിസ്), സിക്ക വൈറസ് തുടങ്ങിയ രോഗങ്ങളെയാണ് പുതിയ കൊതുകുജന്യ രോഗ സംരക്ഷണ പോളിസിയുടെ കീഴില്‍ ഉള്‍പ്പെടുത്തുന്നത്. ഈ രോഗങ്ങള്‍ ബാധിച്ച് ജോലിക്കു പോകാനാകാതെ വന്നാല്‍ പോളിസി വഴി സാന്പത്തിക സഹായം കിട്ടും. 

എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് 99 രൂപയുടെ വാര്‍ഷിക റീച്ചാര്‍ജില്‍ പോളിസി ലഭ്യമാകും. 24 മണിക്കൂര്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കില്‍പ്പോലും ആനുകൂല്യം ലഭിക്കുമെന്ന് എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് എംഡിയും സിഇഒയുമായ അനുബത്ര ബിശ്വാസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്