ധനകാര്യം

കേരളത്തിലെ പ്രധാനനഗരങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനവുമായി ജിയോഫൈബര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലോക്ക്ഡൗണ്‍ സമയത്ത് കവറേജ് വര്‍ധിപ്പിക്കുന്നതിനൊപ്പം കേരളത്തിലെ പ്രധാന നഗരങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കി ജിയോ ഫൈബര്‍. സംസ്ഥാനത്തെപലനഗരങ്ങളിലായ ഘട്ടംഘട്ടമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജിയോഫൈബര്‍ ഹൈസ്പീഡ്‌ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നിലവില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, ത്രിശ്ശൂര്‍, കോഴിക്കോട്,കണ്ണൂര്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്.

ഇന്നത്തെ സാഹചര്യത്തില്‍ കൂടുതല്‍ ആളുകള്‍ വീടുകളില്‍ നിന്ന് ജോലി ചെയ്യുന്നതിനാല്‍ ഈ നഗരങ്ങളിലെ പ്രധാന ജനവാസമേഖലകളില്‍ ജിയോ ഫൈബറിന്റെ നെറ്റ്‌വര്‍ക്ക് കൂടുതല്‍ മെച്ചപ്പെടുത്തിയിരിക്കുകയാണ്.

100 Mbpsമുതല്‍ ആരംഭിച്ച 1Gbpsവരെ പോകുന്ന അതിവേഗ ബ്രോഡ്ബാന്‍ഡ് കുടുംബങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ചെറുകിട,വന്‍കിട സംരംഭങ്ങള്‍ക്കും വിവിധ മേഖലകളിലെ പ്രൊഫഷണലുകള്‍ക്കും ജിയോ ഫൈബര്‍ നല്‍കുന്നുണ്ട്. 

കൂടാതെ,ലോക്ക്ഡൗണ്‍ കാലയളവില്‍ ഉപഭോക്താക്കളുടെ വര്‍ദ്ധിച്ചുവരുന്ന ഡാറ്റ ഉപയോഗ ആവശ്യങ്ങള്‍ കണക്കിലെടുത്ത് നിലവിലുള്ള എല്ലാ ജിയോ ഫൈബര്‍ പ്ലാനുകളിലും ജിയോ ഇരട്ടി ഡാറ്റ നല്‍കുന്നുണ്ട്.

തിരുവനന്തപുരത്ത്,കഴക്കൂട്ടം,മേനംകുളം,ജവഹര്‍ നഗര്‍,പൂജപ്പുര,കൈമനം എന്നിവിടങ്ങളിലും കൊല്ലത്ത് രണ്ടാംകുറ്റയിലും,മയ്യനാടിലും. ആലപ്പുഴയില്‍ പഴവീട്,തട്ടമ്പള്ളി,വലിയകുളം.കൊച്ചി നഗരത്തില്‍ ഫോര്‍ട്ട് കൊച്ചി, തേവര, കടവന്ത്ര, കലൂര്‍, എളമക്കര, പനമ്പിള്ളിനഗര്‍, കാക്കനാട്, തൃപ്പൂണിത്തുറ, കളമശ്ശേരി, ചങ്ങമ്പുഴ നഗര്‍, ആലുവ,തൃശ്ശൂരില്‍ കുട്ടനെല്ലൂര്‍.കോഴിക്കോട് എരഞ്ഞിപ്പാലം,കാരപറമ്പ്,മാലപ്പറമ്പ്,ബിലാത്തികുളം,വേങ്ങേരി,നടക്കാവ്,മാവൂര്‍ റോഡ്, മാങ്കാവ്. കണ്ണൂരില്‍ താണ,പയ്യമ്പലം,ബര്‍ണാശ്ശേരി എന്നിവിടങ്ങളില്‍ ജിയോ ഫൈബര്‍ സേവനങ്ങള്‍ ലഭ്യമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി