ധനകാര്യം

തുടര്‍ച്ചയായ രണ്ടാം ദിവസവും പെട്രോള്‍ വില കൂട്ടി; 83 രൂപയിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നീണ്ട ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് പെട്രോള്‍ വില കൂട്ടി. പെട്രോളിന് ലിറ്ററിന് 15 പൈസയുടെ വര്‍ധനയാണ് എണ്ണവിതരണ കമ്പനികള്‍ വരുത്തിയത്. ഡീസല്‍ വിലയില്‍ മാറ്റമില്ല.
ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വില ഉയര്‍ന്നതാണ് ഇന്ധനവിലയില്‍ പ്രതിഫലിക്കുന്നത്.

പെട്രോള്‍ വില വര്‍ധിച്ചതോടെ തിരുവനന്തപുരത്ത് പെട്രോള്‍വില ലിറ്ററിന് 82.59 പൈസയായി ഉയര്‍ന്നു. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 80.80 ആയി ഉയര്‍ന്നു. കോഴിക്കോട് 81.14 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. 

ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വില ഉയര്‍ന്നതാണ് ഇന്ധനവിലയില്‍ പ്രതിഫലിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 45 ഡോളറിന് മുകളിലാണ് വ്യാപാരം നടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി