ധനകാര്യം

25 ലക്ഷം രൂപ വരെ കവറേജ്; ഇടത്തരക്കാരെ ലക്ഷ്യമിട്ട് ഏകീകൃത ടേം ഇന്‍ഷുറന്‍സ് പോളിസി, ജനുവരി ഒന്നിന് പ്രാബല്യത്തില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡവലപ്പ്‌മെന്റ് അതോറിറ്റിയുടെ നിര്‍ദേശം അനുസരിച്ച് രാജ്യത്തെ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഏകീകൃത ടേം ഇന്‍ഷുറന്‍സ് പോളിസിക്ക് രൂപം നല്‍കുന്നു. ഐആര്‍ഡിഎയുടെ വ്യവസ്ഥകള്‍ പാലിച്ച് ജനുവരി ഒന്നുമുതല്‍ പുതിയ സ്റ്റാന്‍ഡേര്‍ഡ് ടേം ഇന്‍ഷുറന്‍സ് പോളിസികള്‍ ആരംഭിക്കാനാണ് കമ്പനികള്‍ തയ്യാറെടുക്കുന്നത്.  വിവിധ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുന്ന സേവനങ്ങള്‍ സമാനമായിരിക്കും എന്നതാണ് ഇതിന്റെ ആകര്‍ഷണം. എന്നാല്‍ ടേം ഇന്‍ഷുറന്‍സ് പോളിസികളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് കമ്പനികള്‍ തമ്മിലുള്ള മത്സരം മുറുകുമെന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് വിലപേശാനുള്ള സൗകര്യം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ടേം ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് ആവശ്യകത ഉയര്‍ന്നിരിക്കുകയാണ്. ടേം കവര്‍ ഉയര്‍ത്തണമെന്നതാണ് ഉപഭോക്താക്കളുടെ മുഖ്യ ആവശ്യം. സുരക്ഷയ്ക്കാണ് ഉപഭോക്താക്കള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അതിനാല്‍ കുറഞ്ഞ നിരക്കില്‍ ടേം കവര്‍ കൂടുതലുള്ള പോളിസികളോടാണ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രിയം. 

ജനുവരി ഒന്നുമുതല്‍ സേവനങ്ങളില്‍ ഏകീകൃത സ്വഭാവമുള്ള സരള്‍ ജീവന്‍ ഭീമ ടേം ഇന്‍ഷുറന്‍സ് പോളിസികള്‍ ആരംഭിക്കണമെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഐആര്‍ഡിഎ നല്‍കിയ നിര്‍ദേശം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പരമാവധി നല്‍കുന്ന തുകയായ സം ഇന്‍ഷുര്‍ഡിന് ഏകീകൃത സ്വഭാവമായിരിക്കും എന്നതാണ് ഉപഭോക്താക്കള്‍ക്കുള്ള ആകര്‍ഷണീയത. പോളിസിയുടെ ഫീച്ചര്‍ നോക്കാതെ നിരക്ക് മാത്രം നോക്കി ഏത് വേണമെന്ന് തെരഞ്ഞെടുക്കാനുള്ള സൗകര്യമാണ് ഐആര്‍ഡിഎ ഉപഭോക്താവിന് വേണ്ടി ഒരുക്കിയത്.

സരള്‍ ജീവന്‍ ഭീമ പോളിസി അനുസരിച്ച് അഞ്ചു ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെയാണ് കവറേജ് പരിധി. രാജ്യത്തെ ഇടത്തരക്കാരെ ഉദ്ദേശിച്ചുള്ളതാണ് പോളിസി. നിലവില്‍ 25 ലക്ഷത്തിന് മുകളില്‍ സം ഇന്‍ഷുര്‍ഡ് ഉള്ള പോളിസികള്‍ വില്‍ക്കുന്നതിനാണ് കമ്പനികള്‍ക്ക് താത്പര്യം.  റീഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കുമെന്നതിനാല്‍ കമ്പനികള്‍ ഇത് കൂടുതലായി വില്‍ക്കാനാണ് ശ്രമിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍

'കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യും'; പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍