ധനകാര്യം

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലേ ?; എങ്കില്‍ പോക്കറ്റ് കീറും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ബാങ്കുകള്‍ മിനിമം ബാലന്‍സ് നിബന്ധന ഉപേക്ഷിക്കുമ്പോള്‍, സേവിങ്‌സ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് പോസ്റ്റ് ഓഫീസുകള്‍. സേവിങ്‌സ് അക്കൗണ്ടില്‍ ചുരുങ്ങിയത് 500 രൂപയെങ്കിലും നിലനിര്‍ത്തണമെന്ന് അറിയിച്ചു. 

മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ മെയിന്റനന്‍സ് ചാര്‍ജ് ഈടാക്കുമെന്നാണ് അറിയിപ്പ്. മിനിമം 500 രൂപയെങ്കിലും നിലനിര്‍ത്തിയില്ലെങ്കില്‍ സാമ്പത്തിക വര്‍ഷം അവസാനം മെയിന്റനന്‍സ് ചാര്‍ജിനത്തില്‍ 100 രൂപ ഈടാക്കുമെന്നും ട്വിറ്റര്‍ അറിയിപ്പില്‍ വ്യക്തമാക്കി.

അക്കൗണ്ടില്‍ ബാലന്‍സ് ഒന്നുമില്ലെങ്കില്‍ അക്കൗണ്ട് ക്ലോസ് ചെയ്യും.ഡിസംബര്‍ 11 മുതലാണ് പുതിയ തീരുമാനത്തിന് പ്രാബല്യമുള്ളത്. പുതിയ തീരുമാനം പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ടില്‍ ചേര്‍ന്ന സാധാരണ നിക്ഷേപകര്‍ക്ക് തിരിച്ചടിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി