ധനകാര്യം

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; പവന് 240 രൂപ കുറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ പവന് 560 രൂപ വര്‍ധിച്ച സ്വര്‍ണവില ഇന്ന് 240 രൂപ കുറഞ്ഞു. ഇതോട ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,040 രൂപയായി. ആഗോളവിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തരവിപണിയില്‍ വിലയില്‍ വ്യത്യാസം ഉണ്ടാകുന്നത്. കോവിഡ് വാക്‌സിന്‍ കൊടുത്ത് തുടങ്ങി ഉള്‍പ്പെടെയുള്ള ശുഭസൂചനകള്‍ ഓഹരിവിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. ഇതിന്റെ പ്രതിഫലനമാണ് സ്വര്‍ണവിലയിലും കാണുന്നത്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. 30 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4630 രൂപയായി. ഡിസംബര്‍ ഒന്നിന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 35,920 രൂപയായിരുന്നു. ഘട്ടം ഘട്ടമായി ഉയര്‍ന്ന് കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തി. തുടര്‍ന്നാണ് ഇന്ന് വില കുറഞ്ഞത്. മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ ഒറ്റയടിക്ക് 560 രൂപയാണ് വര്‍ധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം