ധനകാര്യം

വീണ്ടും ഗൂഗിള്‍ പണിമുടക്കി; ജിമെയില്‍ നിശ്ചലമായി, സന്ദേശം അയക്കാന്‍ കഴിയാതെ ഉപഭോക്താക്കള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ ഒരു മണിക്കൂര്‍ നേരം ഗൂഗിള്‍ സര്‍വീസുകള്‍ പ്രവര്‍ത്തനരഹിതമായതിന് ശേഷം ബുധനാഴ്ച രാവിലെയും ഗൂഗിളിന്റെ ഭാഗമായ ജിമെയില്‍ തകരാറിലായി. ഇന്‍ബോക്‌സ് പോലും തുറന്നുനോക്കാന്‍ കഴിയാതെ ജിമെയില്‍ ഉപഭോക്താക്കള്‍ ബുദ്ധിമുട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് രാവിലെ ഒന്നരയ്ക്കാണ് ജിമെയിലില്‍ തകരാര്‍ ഉണ്ടായത്. ഇന്‍ബോക്‌സ് തുറന്നുനോക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിച്ചില്ല. മറ്റുള്ളവര്‍ക്ക് ഇ-മെയില്‍ സന്ദേശം അയക്കാനും സാധിച്ചില്ല. ഗൂഗിള്‍ ക്ലൗഡിനെ അടിസ്ഥാനമാക്കിയുള്ള ഗെയിമിങ്ങ് സര്‍വീസിനും തകരാര്‍ സംഭവിച്ചതായി റിപ്പോര്‍്ട്ടുകളുണ്ട്.


ജിമെയിലിന് തകരാര്‍ സംഭവിച്ച കാര്യം ഗൂഗിള്‍ സ്ഥിരികരിച്ചു. രാവിലെ അഞ്ചരയോടെ പ്രശ്‌നം പരിഹരിച്ചതായി ഗൂഗിള്‍ അറിയിച്ചു. അസൗകര്യം നേരിട്ടതില്‍ ഉപഭോക്താക്കളോട് ജിമെയില്‍ ഖേദം പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ജിമെയില്‍, യൂട്യൂബ് ഉള്‍പ്പെടെ വിവിധ ഗൂഗിള്‍ സേവനങ്ങള്‍ പ്രവര്‍ത്തനരഹിതമായത്. ഒരു മണിക്കൂര്‍ നേരം തകരാര്‍ കാണിച്ചത് ഉപഭോക്താക്കളെ വളരെയധികം ബുദ്ധിമുട്ടിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി; യുഎഇ സാമ്പത്തിക മേഖലയ്ക്ക് നേട്ടം

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍