ധനകാര്യം

രണ്ടാഴ്ചക്കിടെ ഇന്ധനവില  കുറഞ്ഞത് രണ്ടുരൂപ; പെട്രോള്‍ 75ലേക്ക്, ഡീസല്‍ 69

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയില്‍ കുറവു തുടരുന്നു. പെട്രോള്‍ ലിറ്ററിന് ഏഴു പൈസയും ഡീസലിന് അഞ്ചു പൈസയുമാണ് ഇന്ന് കുറഞ്ഞത്. രണ്ടാഴ്ചയ്ക്കിടെ പെട്രോള്‍ വിലയില്‍ ഒന്നര രൂപയോളവും ഡീസലില്‍ രണ്ടുരൂപയോളവും കുറവു രേഖപ്പെടുത്തി.

പെട്രോള്‍ ലിറ്ററിന് 75.02 രൂപയാണ് കൊച്ചിയില്‍ ഇന്നത്തെ വില. ഇന്നലെ ഇത് 75.09 ആയിരുന്നു. 69.69 ആണ് ഡീസല്‍ നിരക്ക്. രണ്ടാഴ്ചയിലേറെയായി സംസ്ഥാനത്ത് തുടര്‍ച്ചയായ ഇടിവാണ് ഇന്ധന വിലയില്‍ രേഖപ്പെടുത്തുന്നത്. ഈ ദിവസങ്ങളില്‍ ഒരിക്കല്‍ പോലും ഇന്ധനവില ഉയര്‍ന്നിട്ടില്ല. 

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറയുകയാണ്. ചൈനയിലെ കൊറോണ വൈറസ് ഭീതി ആഗോള തലത്തില്‍ എണ്ണ ഉപഭോഗത്തില്‍ ഇടിവുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് എണ്ണ വില കുറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍