ധനകാര്യം

ഭവന, വാഹന വായ്പ എടുത്തവര്‍ക്ക് ആശ്വാസം; എസ്ബിഐ പലിശനിരക്ക് കുറച്ചു, നിക്ഷേപ നിരക്ക് ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ പലിശനിരക്ക് കുറച്ചു. പലിശനിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടികളുടെ ചുവടുപിടിച്ചാണ് എസ്ബിഐയുടെ നടപടി.

മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് വായ്പ നിരക്കിന്റെ അടിസ്ഥാനത്തിലാണ് പലിശനിരക്ക് കുറച്ചത്. അഞ്ച് അടിസ്ഥാന പോയിന്റാണ് കുറച്ചാണ്. ഇതോടെ ഒരു വര്‍ഷം വരെയുളള എംസിഎല്‍ആര്‍ 7.85 ശതമാനമായി. വീണ്ടും പലിശനിരക്ക് കുറയ്ക്കുമെന്നാണ് എസ്ബിഐ നല്‍കുന്ന സൂചന. എസ്ബിഐയുടെ ചുവടുപിടിച്ച് ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശനിരക്കില്‍ കുറവു വരുത്തിയിട്ടുണ്ട്.

ഭവന, വാഹനവായ്പകള്‍ എടുത്തവര്‍ക്ക് പലിശനിരക്ക് കുറച്ചത് ആശ്വാസകരമാകും. അതേസമയം നിക്ഷേപ നിരക്കും എസ്ബിഐ കുറച്ചിട്ടുണ്ട്. പണലഭ്യത വര്‍ധിച്ച പശ്ചാത്തലത്തിലാണ് നടപടി. ടേം ഡെപ്പോസിറ്റ് നിരക്കില്‍ 10 മുതല്‍ 50 അടിസ്ഥാന പോയിന്റിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. രണ്ടു കോടി രൂപ വരെയുളള നിക്ഷേപങ്ങളുടെ പലിശനിരക്കാണ് കുറച്ചത്. രണ്ടു കോടി രൂപയ്ക്ക് മുകളിലുളള നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ 25 മുതല്‍ 50 അടിസ്ഥാന പോയിന്റിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ