ധനകാര്യം

മൂന്ന് ദിവസം കൂടി മാത്രം;  ഐ ഫോണ്‍ വന്‍ വിലക്കുറവില്‍; ആമസോണ്‍ ആപ്പിള്‍ ഡേയ്‌സ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആമസോണിന്റെ ആപ്പിള്‍ ഡേയ്‌സില്‍ വന്‍ വിലകുറവില്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാം.  ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ സ്‌പെഷ്യല്‍ സെയിലാണ് ഇപ്പോള്‍ ആമസോണില്‍ നടക്കുന്നത്. ഇതില്‍ ഐഫോണ്‍ ഉള്‍പ്പടെയുള്ള ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ വിലകുറവിലും മികച്ച ഓഫറുകളിലും ഉപഭോക്താക്കളിലേക്ക് എത്തുന്നു. ഫെബ്രുവരി 11ന് ആരംഭിച്ച ആപ്പിള്‍ ഡേയ്‌സ് സെയില്‍ 17 വരെയാണ്.

ഐഫോണിന്റെ ഏറ്റവും പുതിയ മോഡലായ 11 സീരിസ് മുതല്‍ ഐഫോണ്‍ XR. ആപ്പിള്‍ വാച്ചുകള്‍, മാക് ബുക്കുകള്‍ എന്നിവയും മികച്ച ഓഫറില്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. റെഗുലര്‍ ഡിസ്‌ക്കൗണ്ടിന് പുറമെ ക്യാഷ്ബാക് ഓഫറുകളും എച്ച്ഡിഎഫ്‌സി ക്രെഡിറ്റ്‌ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് സ്‌പെഷ്യല്‍ ഡിസ്‌ക്കൗണ്ടും കമ്പനി നല്‍കുന്നു.

ആപ്പിള്‍ ഐഫോണ്‍ XR 47900 രൂപയ്ക്ക് സ്വന്തമാക്കാം. 128ഏആ വേര്‍ഷനാണ് ഈ തുക. 64ഏആ വേര്‍ഷന് 44,900 രൂപയാണ് വില. ഇതിന് പുറമെ എക്‌സ്‌ചേഞ്ചില്‍ 10,550 രൂപയും ഇളവ് ലഭിക്കും. ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇഎംഐയില്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് അഞ്ച് ശതമാനം ഡിസ്‌ക്കൗണ്ടാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ആപ്പിള്‍ ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്‌സ് എന്നീ മോഡലുകള്‍ക്ക് അടിസ്ഥാന ഡിസ്‌ക്കൗണ്ട് ഇല്ലെങ്കിലും എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഫര്‍ ലഭ്യമാണ്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇഎംഐയില്‍ ഫോണ്‍ വാങ്ങുന്നവര്‍ക്കാണ് ഡിസ്‌ക്കൗണ്ട് ലഭിക്കുക. ഐഫോണ്‍ 11 പ്രോയ്ക്ക് 6000 രൂപയും ഐഫോണ്‍ 11 പ്രോ മാക്‌സിന് 7000 രൂപയുമാണ് ഡിസ്‌ക്കൗണ്ട് ലഭിക്കുക.
ഇതിന് പുറമെ ആപ്പിളിന്റെ തന്നെ സ്മാര്‍ട് വാച്ചുകള്‍ ലാപ്‌ടോപ്പുകള്‍ എന്നിവയും ഡിസ്‌ക്കൗണ്ടില്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്