ധനകാര്യം

ഏപ്രില്‍ ഒന്നുമുതല്‍ ശുദ്ധമായ പെട്രോളും ഡീസലും, ഇന്ത്യ എലൈറ്റ് ക്ലബിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്നോടെ, ലോകത്ത് ഏറ്റവും ശുദ്ധമായ ഇന്ധനം ലഭിക്കുന്ന രാജ്യങ്ങളുടെ നിരയിലേക്ക് ഇന്ത്യയും ഉയരും. വാഹനങ്ങളുടെ ഇന്ധനക്ഷമത ഉറപ്പുവരുത്തുന്നതിനും മലിനീകരണം നിയന്ത്രിക്കുന്നതിനും യൂറോ സിക്‌സ് മാനദണ്ഡങ്ങളിലേക്ക് മാറുന്നതോടെയാണ് ഇത് പ്രാവര്‍ത്തികമാകുക. ഏപ്രില്‍ ഒന്നോടെ ശുദ്ധമായ പെട്രോളും ഡീസലും ലഭ്യമാകുന്ന സാഹചര്യമാണ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. സിഎന്‍ജിക്ക് തുല്യമായ പുറന്തളളല്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഇന്ധനമായാണ് പെട്രോളും ഡീസലും മാറാന്‍ പോകുന്നത്.

നിലവില്‍ യൂറോ ഫോര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചുളള ഇന്ധനമാണ് ലഭിക്കുന്നത്. ഇതില്‍ നിന്ന് മാസങ്ങള്‍ക്കകം യൂറോ സിക്‌സ് മാനദണ്ഡങ്ങളിലേക്കാണ് രാജ്യത്തെ ഇന്ധനം മാറുന്നത്. വായുമലിനീകരണത്തിന് കാരണമാകുന്ന സള്‍ഫറിന്റെ അളവ് ഗണ്യമായി കുറച്ചാണ് ഇത് പ്രാവര്‍ത്തികമാക്കുക. ഇതോടെ വായുമലിനീകരണം കുറയ്ക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ച രാജ്യങ്ങളുടെ നിരയിലേക്കാണ് ഇന്ത്യ ഉയരുക.ഇന്ധനത്തില്‍ സള്‍ഫറിന്റെ അളവ് പത്ത് പാര്‍ട്‌സ് പേര്‍ മില്ല്യണ്‍ എന്ന നിലവാരത്തിലേക്ക് കുറയ്ക്കുക എന്നതാണ് ലക്ഷ്യം.

നിലവില്‍ ഒട്ടുമിക്ക റിഫൈനറികളും യൂറോ സിക്‌സ് ഗ്രേഡുളള ഇന്ധനം സംസ്‌കരിക്കുന്ന നിലയിലേക്ക് നവീകരിച്ചിട്ടുണ്ട്. അതായത് ഇപ്പോള്‍ ഇവിടങ്ങളില്‍ നിന്ന് ലഭ്യമാകുന്നത് ഗുണമേന്മയുളള ഇന്ധമാണെന്ന് ഐഒസി വൃത്തങ്ങള്‍ പറയുന്നു. രാജ്യത്തെ ഇന്ധനവിപണിയുടെ 50 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്നത് ഐഒസിയാണ്. 

ഏപ്രില്‍ ഒന്നോടെ ഭാരത് സ്റ്റേജ് സിക്‌സ് ഗ്രേഡിലുളള ഇന്ധനം ലഭ്യമാക്കാന്‍ പൂര്‍ണ സജ്ജമായതായി കമ്പനി വ്യക്തമാക്കി. ഭാരത് സ്റ്റേജ് ഫോറില്‍ നിന്ന് ഭാരത് സ്‌റ്റേറ്റ്് സിക്‌സിലേക്ക് ഇന്ധനത്തെ പരിഷ്‌കരിക്കുന്നതിന് ഏകദേശം ആറു വര്‍ഷത്തോളം സമയമെടുത്തു. 35000 രൂപയാണ് ചെലവഴിച്ചതെന്ന് ഐഒസി പറയുന്നു. റിഫൈനറികള്‍ക്ക് പുറമേ ഈ മാനദണ്ഡം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരായ വാഹനകമ്പനികളും നവീകരണത്തിനായി കോടികളാണ് ചെലവഴിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്