ധനകാര്യം

ഒന്നര മാസത്തിനു ശേഷം പെട്രോള്‍ വിലയില്‍ വര്‍ധന; ഡീസലിനു മാറ്റമില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒന്നര മാസത്തിനിടെ സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ നേരിയ വര്‍ധന. ലിറ്ററിന് അഞ്ചു പൈസയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഡീസല്‍ വിലയില്‍ മാറ്റമില്ല.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 74.08 രൂപയാണ് ശനിയാഴ്ചയിലെ വില. കഴിഞ്ഞ നാലു ദിവസമായി 74.03 രൂപയായിരുന്നു വില. ഡീസല്‍ വില 68.34 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു.

ഒരു മാസത്തോളം മുമ്പാണ് ഏറെക്കാലത്തിനു ശേഷം പെട്രോള്‍ എഴുപത്തിയഞ്ചു രൂപയില്‍ താഴെ എത്തിയത്. കഴിഞ്ഞ ഒന്നര മാസത്തോളമായി സംസ്ഥാനത്ത് തുടര്‍ച്ചയായ ഇടിവാണ് ഇന്ധന വിലയില്‍ രേഖപ്പെടുത്തുന്നത്. ചില ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്നത് ഒഴിച്ചാല്‍ ഈ ദിവസങ്ങളില്‍ ഒരിക്കല്‍ പോലും ഇന്ധനവില ഉയര്‍ന്നിരുന്നില്ല. 

അതേസമയം പാചകവാതകത്തിന്റെ വില കഴിഞ്ഞ ദിവസം കുത്തനെ ഉയര്‍ത്തിയിരുന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിണ്ടറിന് 146 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒരു സിലിണ്ടറിന്റെ വില 850 രൂപ 50 പൈസയായി ഉയര്‍ന്നു.

ഓരോ മാസവും ഒന്നാം തീയതിയും പതിനഞ്ചാം തീയതുമാണ് പാചക വാതകത്തിന്റെ വില പുനര്‍നിര്‍ണയിക്കുന്നത്. ഇതനുസരിച്ച് വാണിജ്യ ഉപയോഗത്തിനുള്ള സിലിണ്ടറിന്റെ വില കഴിഞ്ഞയാഴ്ച കൂട്ടിയിരുന്നു. ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില പുതുക്കുന്നതു നീട്ടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് വില കൂട്ടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം, കോൺസിൽ യോ​ഗത്തിൽ വിതുമ്പി മേയർ; ഡ്രൈവര്‍ക്കെതിരെ പ്രമേയം

ഇടവിട്ട മഴയും അമിതമായ ചൂടും പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''