ധനകാര്യം

ഇനി ലോക്കറില്‍ സൂക്ഷിക്കുന്നതിന് കൂടുതല്‍ പണം നല്‍കണം; നിരക്ക് ഗണ്യമായി ഉയര്‍ത്തി എസ്ബിഐ, പ്രതിവര്‍ഷം 12000 രൂപ വരെ വര്‍ധന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ ലോക്കര്‍ ചാര്‍ജ് വര്‍ധിപ്പിച്ചു. ഇതോടെ പ്രതിവര്‍ഷമുളള ലോക്കര്‍ ചാര്‍ജില്‍ ഗണ്യമായ വര്‍ധനയാണ് ഉണ്ടാവുക. മിനിമം ലോക്കര്‍ ചാര്‍ജില്‍ മാത്രം 500 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തുക. മാര്‍ച്ച് 31 മുതല്‍ പുതിയ ചാര്‍ജ് നിലവില്‍ വരുമെന്ന് ബാങ്ക് അറിയിച്ചു.

നിലവില്‍ മിനിമം ലോക്കര്‍ ഉപയോഗിക്കുന്നതിന് ചാര്‍ജായി ഈടാക്കിയിരുന്നത് 1500 രൂപയാണ്. ഇതാണ് 2000 രൂപയായി ഉയരുക. എക്‌സ്ട്രാ ലാര്‍ജര്‍ ലോക്കറിന് ഗണ്യമായ വര്‍ധനയാണ് ഉണ്ടാവുക. 9000 രൂപയില്‍ നിന്ന് 12000 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. അതായത് എക്‌സ്ട്രാ ലാര്‍ജര്‍ ലോക്കര്‍ സൂക്ഷിക്കുന്ന ഉപഭോക്താവ് പ്രതിവര്‍ഷം 12000 രൂപ വാടകയായി നല്‍കണമെന്ന് അര്‍ത്ഥം.

മീഡിയം ലോക്കറിലും വര്‍ധനയുണ്ട്. ആയിരം രൂപയുടെ വര്‍ധനയാണ് ഉണ്ടാവുക. 4000 രൂപയായാണ് ഉയരുക.  ലാര്‍ജര്‍ ലോക്കറിന്റെ വാടകയും ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. 2000 രൂപ മുതല്‍ 8000 രൂപ വരെയാണ് സേവനത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്നിരിക്കുന്നത്. മെട്രോ നഗരങ്ങളിലും നഗരകേന്ദ്രീകൃത പ്രദേശങ്ങളിലുമാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുക. ശരാശരി 33 ശതമാനത്തിന്റെ വര്‍ധനയാണ് രാജ്യത്തെ എല്ലാ എസ്ബിഐ ശാഖകളിലായി ലോക്കര്‍ സേവനത്തിന് വര്‍ധിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി