ധനകാര്യം

സര്‍വകാല റെക്കോഡില്‍ നിന്ന് സ്വര്‍ണ വില താഴേക്ക്; ഇന്നു രണ്ടു തവണ കുറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സര്‍വകാല റെക്കോഡ് തകര്‍ത്തു മുന്നേറിയ സ്വര്‍ണ വില താഴേക്ക്. ചൊവ്വാഴ്ച ഉച്ചവരെ രണ്ടു തവണയായി 480 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. പവന്‍ വില 31,520.

ഇന്നലെ രണ്ട് തവണകളായി സ്വര്‍ണവില പവന് 520 രൂപ ഉയര്‍ന്നിരുന്നു. ഇതോടെ ചരിത്രത്തില്‍ ആദ്യമായി 32,000 എന്ന നിലവാരത്തിലും സ്വര്‍ണവില എത്തി. ഇന്നു രാവിലെ 200 രൂപയും ഉച്ചയ്ക്കു മുമ്പായി 280 രൂപയുമാണ് പവന് കുറഞ്ഞത്. ഗ്രാമിന് 40 രൂപ താഴ്ന്നു.

ഇന്നലെ രാവിലെ പവന് 320 രൂപ വര്‍ധിച്ച് 31800 രൂപയായ സ്വര്‍ണവിലയാണ് പിന്നീടും കൂടി 32000ല്‍ എത്തിയത്. ഗ്രാമിന് 40 രൂപയുടെ വര്‍ധനയാണ് രാവിലെ രേഖപ്പെടുത്തിയത്. ഇതാണ് 25 രൂപ കൂടി ഉയര്‍ന്ന് 4000 എന്ന ഉയര്‍ന്ന നിരക്കില്‍ എത്തിയത്. 

ഈ മാസത്തിന്റെ തുടക്കത്തില്‍ 30400 രൂപയുണ്ടായിരുന്ന സ്വര്‍ണവിലയാണ് പിന്നീട് തുടര്‍ച്ചയായി ഉയര്‍ന്ന് റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയത്. ഒരു ഘട്ടത്തില്‍ വില 29920 രൂപയിലേക്ക് താഴ്ന്നിരുന്നു. ആഗോളസമ്പദ് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന തളര്‍ച്ചയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ നിക്ഷേപകര്‍ കൂടുതലായി ആശ്രയിക്കുന്നതാണ് സ്വര്‍ണവില ഉയരാന്‍ കാരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍