ധനകാര്യം

സ്വര്‍ണ വില സര്‍വ്വകാല റെക്കോര്‍ഡില്‍, 30,000 ലേക്ക്; പവന് 360 രൂപ ഉയര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. പവന് 360 രൂപ ഉയര്‍ന്ന് 29440 രൂപയായി. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 3680 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്.

കഴിഞ്ഞമാസം പവന് 29,080 രൂപ നിലവാരത്തിലെത്തി സ്വര്‍ണവില റെക്കോര്‍ഡിട്ടിരുന്നു. കഴിഞ്ഞവര്‍ഷത്തിന്റെ അവസാനദിനമാണ് 80 രൂപ ഉയര്‍ന്ന് റെക്കോര്‍ഡ് നിലവാരത്തിലെത്തിയത്. ഇതാണ് ഇപ്പോള്‍ വീണ്ടും തിരുത്തികുറിച്ചത്.

ജനുവരി ഒന്നിന് സ്വര്‍ണവില താഴ്ന്നിരുന്നു. 29,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് വില. ഇന്നലെ ഇത് 80 രൂപ വര്‍ധിച്ച് ഡിസംബര്‍ 31ലെ നിലവാരത്തില്‍ എത്തി. ഇന്ന് വീണ്ടും സ്വര്‍ണവില കുതിക്കുകയായിരുന്നു. ഡോളര്‍ ദുര്‍ബലമായതും ആഗോളവ്യാപാരരംഗത്ത് ആത്മവിശ്വാസ കുറവ് പ്രകടമായതുമാണ് സ്വര്‍ണവില ഉയരാന്‍ കാരണം. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്കുളള നിക്ഷേപം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ