ധനകാര്യം

നെറ്റ്‌വര്‍ക്കും ബാലന്‍സും ഇല്ലെങ്കിലും ഇനി ഫോണ്‍ വിളിക്കാം! വൈഫൈയില്‍ വോയിസ് കോള്‍ അവതരിപ്പിച്ച് ജിയോ 

സമകാലിക മലയാളം ഡെസ്ക്

യര്‍ടെല്ലിന് പുറമേ വൈഫൈ വോയിസ് കോളിങ് സംവിധാനം അവതരിപ്പിച്ച് റിലയന്‍സ് ജിയോ. ഇതുവഴി നെറ്റ്വര്‍ക്കും ബാലന്‍സും ഇല്ലെങ്കിലും വൈഫൈ ഉപയോഗിച്ച് ഫോണ്‍ വിളിക്കാന്‍ ഉപഭോക്താക്കള്‍ക്കാകും. നിലവില്‍ സാംസങ്, ആപ്പിള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ലഭ്യമാകുന്ന ഈ സേവനം ഉടന്‍ തന്നെ ഷവോമി പോലുള്ള ബ്രാന്‍ഡുകളിലേക്കും എത്തിക്കും. 

എക്‌സ് സ്ട്രീം ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസ് ഉള്ളവര്‍ക്ക് മാത്രമാണ് എയര്‍ടെല്‍ വൈഫൈ കോളിങ് സര്‍വീസ് ലഭിക്കുന്നതെങ്കില്‍ ജിയോ ഉപഭോക്താക്കള്‍ക്ക് എത് വൈഫൈ കണക്ഷന്‍ ഉപയോഗിച്ചും വോയിസ് കോള്‍ സേവനം പ്രയോജനപ്പെടുത്താനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലും ചെന്നൈയിലും ഇതിനോടകം ലഭ്യമായിത്തുടങ്ങിയ ഈ സേവനം രാജ്യത്തെ മറ്റ് ഇടങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്. 

വൈഫൈ കോളിങ് സൗകര്യം ലഭ്യമായിട്ടുള്ള ഫോണുകളില്‍ മാത്രമാണ് ഈ സേവനം ഉപയോഗിക്കാനാകുക. സെറ്റിങ്‌സ് മെനുവില്‍ വൈഫൈ കോളിങ് എനേബിള്‍ ചെയ്യാനാകുന്നുണ്ടോ എന്ന് പരിശോധിക്കണം. വോള്‍ട്ടും ഓണ്‍ ചെയ്താല്‍ മാത്രമേ ഈ സേവനം ലഭ്യമാകുകയൊള്ളു. വൈഫൈ കണക്ഷന്റെ സ്പീഡും വൈഫൈ വോയിസ് കോളിന് ഒരു പ്രധാന ഘടകമാണ്. നല്ല സ്പീഡുള്ള കണക്ഷനില്‍ മാത്രമേ തടസ്സമില്ലാതെ ഫോണ്‍ വിളിക്കാനാകൂ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ