ധനകാര്യം

ഇന്ധനവിലയില്‍ നേരിയ കുറവ് ; ഡീസല്‍ വില 73ലേക്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോളിന് 11 പൈസയും ഡീസലിന് ആറ് പൈസയുമാണ് ഇന്ന് കുറഞ്ഞത്. തുടര്‍ച്ചയായ രണ്ടാംദിവസമാണ് ഇന്ധന വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നത്.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 77 രൂപ 82 പൈസയാണ്. ഡീസല്‍ വില 72 രൂപ 80 പൈസയും. തിരുവനന്തപുരത്ത് പെട്രോള്‍ വില 79 രൂപ 21 പൈസയാണ്. ഡീസല്‍ വില 74 രൂപ 20 പൈസയാണ്.

കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 78 രൂപ 17  പൈസ, 73 രൂപ 14 പൈസ എന്നിങ്ങനെയാണ്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 75 രൂപ 80 പൈസയാണ്. ഡീസല്‍ വിലയാകട്ടെ 69 രൂപ 06 പൈസയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം