ധനകാര്യം

ഒരു സിഇഒയുടെ പ്രതിവര്‍ഷ ശമ്പളം കിട്ടാന്‍ വനിതാ തൊഴിലാളി 22,277 വര്‍ഷം പണിയെടുക്കണം, ഒരു ശതമാനം അതിസമ്പന്നരുടെ സ്വത്ത് 70 ശതമാനം ദരിദ്രരുടെ നാലുമടങ്ങ്; റിപ്പോര്‍ട്ട് 

സമകാലിക മലയാളം ഡെസ്ക്

ദാവോസ്: രാജ്യത്തെ ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ മൊത്തം സ്വത്ത്, ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 70 ശതമാനം വരുന്ന ദരിദ്രജനവിഭാഗങ്ങളുടെ മൊത്തം ആസ്തിയുടെ നാലുമടങ്ങ് വരുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ മൊത്തം ശതകോടീശ്വരന്മാരുടെ ആസ്തി, ഇന്ത്യയുടെ ഒരു വര്‍ഷത്തെ പൂര്‍ണ ബജറ്റിന് മുകളില്‍ വരുമെന്നും ഓക്‌സ്ഫാമിന്റെ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്ത് സാമ്പത്തിക അസമത്വം വര്‍ധിച്ചുവരുന്നു എന്ന ആശങ്ക റിപ്പോര്‍ട്ട്് മുന്നോട്ടുവെയ്ക്കുന്നു. ഇതിന് പരിഹാരം കാണാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ രാജ്യങ്ങള്‍ തയ്യാറാവണം. അല്ലാത്ത പക്ഷം അസമത്വം വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. അസമത്വമാണ് പല ലോകരാജ്യങ്ങളിലും നിലനില്‍ക്കുന്ന സാമൂഹിക അസ്വസ്ഥതകള്‍ക്ക് കാരണമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

ഇന്ത്യയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ദരിദ്രജനവിഭാഗങ്ങള്‍ ജനസംഖ്യുടെ 70 ശതമാനം വരും. ദരിദ്രരായ 95 കോടി ജനങ്ങളുടെ മൊത്തം സ്വത്ത്, രാജ്യത്തെ ഒരു ശതമാനം അതിസമ്പന്നരുടെ മൊത്തം ആസ്തിയിലും താഴെയാണ്. അതായത് ഇവരുടെ ആസ്തി 70 ശതമാനം ജനസംഖ്യയുടെ നാലുമടങ്ങ് വരുമെന്നും ഓക്‌സ്‌ഫോമിന്റെ റിപ്പോര്‍ട്ടില്‍ ഇന്ത്യയെ പ്രതിപാദിക്കുന്ന ഭാഗത്ത് പറയുന്നു. ഇന്ത്യയിലെ 63 ശതകോടീശ്വരന്മാരുടെ ആസ്തി കേന്ദ്രബജറ്റിന് മുകളില്‍ വരും. 2018-19 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് തുകയായ 24 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ വരും ഇവരുടെ ആസ്തിയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഈ സാമ്പത്തിക അസമത്വത്തിന്റെ പശ്ചാത്തലത്തില്‍ ശതകോടീശ്വരന്മാരുടെ വരുമാനം ഉയര്‍ന്നുവരുന്നതിനെ ജനം ചോദ്യം ചെയ്താല്‍, അതില്‍ അത്ഭുതപ്പെടാന്‍ ഇല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഒരു പ്രമുഖ ടെക് കമ്പനിയുടെ സിഇഒ പ്രതിവര്‍ഷം വാങ്ങുന്ന ശമ്പളം, ഒരു വനിതാ തൊഴിലാളി 22277 വര്‍ഷം പണിയെടുത്താല്‍ കിട്ടുന്നതിന് തുല്യമാണെന്നും റിപ്പാര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അതായത് ഒരു വര്‍ഷം ഒരു സാധാരണ വനിതാ തൊഴിലാളി സമ്പാദിക്കുന്നത് ഒരു ടെക് സിഇഒ പത്തുമിനിറ്റ് കൊണ്ട് നേടുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി