ധനകാര്യം

ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; നാളെയും മറ്റന്നാളും ബാങ്ക് പണിമുടക്ക്, സേവനങ്ങള്‍ തടസപ്പെടും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വേതന പരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ നാളെയും മറ്റന്നാളും പണിമുടക്കും. ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ (എഐബിഒസി), ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എബിബിഎ), നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് വര്‍ക്കേഴ്‌സ് എന്നിവയുള്‍പ്പെടെ ഒമ്പത് ബാങ്ക് യൂണിയനുകളുടെ സംയുക്ത സമിതിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) ആണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.

പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരുടെ വേതന പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചകള്‍ ഫലം കാണാത്ത സാഹചര്യത്തിലാണ് പണിമുടക്ക്. അസോസിയേഷനില്‍ നിന്ന് യാതൊരു ഉറപ്പും ലഭിക്കാത്ത പശ്ചാത്തലത്തിലാണ് പണിമുടക്കുമായി മുന്നോട്ടുപോവുന്നതെന്ന് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. 

എസ്ബിഐ ഉള്‍പ്പടെയുള്ള വിവിധ ബാങ്കുകള്‍ രണ്ട് ദിവസം സേവനങ്ങളില്‍ തടസം നേരിട്ടേക്കാം എന്ന് ഉപഭോക്താക്കളെ അറിയിച്ചിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ