ധനകാര്യം

പാചകവാതക വില 150 രൂപ കൂടും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒരുവര്‍ഷത്തിനുള്ളില്‍ സബ്‌സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ 150 രൂപവരെ വര്‍ധനവുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ക്ക് വിലവര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.

അസംസ്‌കൃത എണ്ണവില കുറഞ്ഞതിന്റെ നേട്ടമെടുത്തുകൊണ്ട് പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് എല്‍പിജി സിലിണ്ടറിന്റെ വില  വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതിനല്‍കിയത്.  ജൂലായ്- ജനുവരി കാലയളവില്‍ സബ്‌സിഡി നിരക്കിലുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ ശരാശരി 10 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2022ഓടെ ഓയില്‍ സബ്‌സിഡി പൂര്‍ണമായി നിര്‍ത്തുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ വിലവര്‍ധിപ്പിക്കുന്നത്. 

2019 ജൂലായ് മുതല്‍ 2020 ജനുവരിവരെ സബ്‌സിഡി നിരക്കിലുള്ള പാചകവാതകം സിലിണ്ടറിന് 63 രൂപയാണ് വര്‍ധിപ്പിച്ചത്. നിലവില്‍ പാചക വാതക സിലിണ്ടറിന്റെ വില 557 രൂപയാണ്. 157 രൂപയാണ് സബ്‌സിഡിയായി സര്‍ക്കാര്‍ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നല്‍കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''