ധനകാര്യം

സ്വര്‍ണവില 36000 രൂപയില്‍ താഴെ, ഇന്ന് ഇടിഞ്ഞത് 320 രൂപ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ്. 320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35840 രൂപയായി. ഗ്രാമിലും കുറവുണ്ട്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 40 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 4480 രൂപ നല്‍കണം.

ഇന്നലെ സ്വര്‍ണം സര്‍വകാല റെക്കോര്‍ഡാണ് കൈവരിച്ചത്. പവന് 360 രൂപ വര്‍ധിച്ചതോടെ 36000 എന്ന പുതിയ ഉയരമാണ് കുറിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് 36160 രൂപ എന്ന നിലയില്‍ നിന്നാണ് ഇന്ന് വില താഴ്ന്നത്.ശനിയാഴ്ച രണ്ടു തവണകളിലായി പവന് 400 രൂപ വര്‍ധിച്ച് കൈവരിച്ച റെക്കോര്‍ഡാണ് ഇന്നലെ വീണ്ടും തിരുത്തി കുറിച്ചത്. വരും ദിവസങ്ങളിലും സ്വര്‍ണവില കൂടുതല്‍ ഉയരങ്ങളിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ചിരിക്കേയാണ് ഇന്ന് വിലയില്‍  ഇടിവ് ഉണ്ടായത്. 

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതാണ് ഈ ദിവസങ്ങളില്‍ സ്വര്‍ണ വില ഉയരാന്‍ കാരണം. ഇന്നലെ വരെ മൂന്നാഴ്ചക്കിടെ 2000 രൂപയിലധികം രൂപയാണ് ഉയര്‍ന്നത്. ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിച്ചാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

വയനാട്ടില്‍ വീണ്ടും പുലി; വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോയി; ദൃശ്യങ്ങള്‍ പുറത്ത്

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം