ധനകാര്യം

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം വീണ്ടും നീട്ടി; നവംബര്‍ 30 വരെ അവസരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2019-20 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നവംബര്‍ 30 വരെ നീട്ടി. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്ന ആദായ നികുതി വകുപ്പ് അറിയിച്ചു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആദായനികുതി റിട്ടേണ്‍ ഫയല്‍  ചെയ്യാനുള്ള തിയ്യതി ജൂണ്‍ 30 ആക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസം അതു നീട്ടി ജൂലൈ 31 വരെയാക്കി. ഇതാണ് ഇപ്പോള്‍ വീണ്ടും നീട്ടിയിരിക്കുന്നത്.

പാന്‍ ആധാറുമായി ബന്ധിപ്പിയ്ക്കണ്ട അവസാന തിയതി മാര്‍ച്ച് 31 ആണ്. നിരവധി തവണ പാന്‍ ആധാറുമായി ബന്ധിപ്പിയ്ക്കുന്നതിന് സര്‍ക്കാര്‍ അവസരം നല്‍കിയിരുന്നു. മാര്‍ച്ച് 31ന് മുന്‍പ് ആധാറുമായി  ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ അസാധുവായേക്കും.

കോവിഡ് 19 വൈറസ് ബാധയെ തുടര്‍ന്നുണ്ടായ മാറ്റങ്ങളും കൂടി ഉള്‍പ്പെടുത്തി പുതിയ വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫോം ധനമന്ത്രാലയം പുറത്തിറക്കിയിരുന്നു. ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെയുള്ള ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍, മറ്റ് നിക്ഷേപങ്ങള്‍ എന്നിവ രേഖപ്പെടുത്താനുള്ള കോളങ്ങള്‍ പുതിയ ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

നെതന്യാഹു ഉടന്‍ രാജിവെക്കണമെന്ന് പകുതിയിലേറെ ഇസ്രയേലികളും; അഭിപ്രായ സര്‍വേ

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്