ധനകാര്യം

സ്വര്‍ണം വീണ്ടും സര്‍വകാല റെക്കോര്‍ഡിലേക്ക്; ഇന്ന് ഉയര്‍ന്നത് 320 രൂപ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സര്‍വകാല റെക്കോര്‍ഡിട്ടതിന് പിന്നാലെ താഴേക്ക് പോയ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നു. ഇന്ന് പവന് 320 രൂപയാണ് ഉയര്‍ന്നത്. സര്‍വകാല റെക്കോര്‍ഡായ 36160ലേക്കാണ് സ്വര്‍ണവില വീണ്ടും അടുക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 36120 രൂപയായാണ് ഉയര്‍ന്നത്.

ഗ്രാമിന്റെ വിലയിലും ആനുപാതികമായി വര്‍ധനയുണ്ട്. 40 രൂപയുടെ വര്‍ധനയോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4515 ആയി വര്‍ധിച്ചു. തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്നലെ ഇടിവ് നേരിടുകയായിരുന്നു. 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35800 രൂപയായാണ് താഴ്ന്നത്. ജൂലൈ ഒന്നിനാണ് സ്വര്‍ണം സര്‍വ്വകാല റെക്കോര്‍ഡിട്ടത്. പവന് 36160 രൂപ കുറിച്ചാണ് പുതിയ ഉയരം കീഴടക്കിയത്. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകി എത്തുകയാണ്. അതാണ് സ്വര്‍ണ വില ഗണ്യമായി ഉയരാന്‍ കാരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്