ധനകാര്യം

റെക്കോർഡുകൾ തിരുത്തി സ്വർണ വില കുതിപ്പ് തുടരുന്നു; പവന് 38,000 കടന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: റെക്കോർഡുകൾ തിരുത്തി മുന്നേറുന്ന സ്വർണ വിലയിൽ ഇന്നും വർധനവ്. പവന് 240 രൂപ വർധിച്ച് സ്വർണ വില 38,000 കടന്നു. ​ഗ്രാമിന് 30 രൂപ വർധിച്ച് 4,765 രൂപയായി. ഒരു പവൻ സ്വർണം വാങ്ങാൻ 38,120 രൂപ നൽകണം. 

നേരത്തെ തുടർച്ചയായ ദിവസങ്ങളിൽ മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിൽ കഴിഞ്ഞ ദിവസം മുതൽക്കാണ് വർധന തുടങ്ങിയത്. പത്ത് ദിവസം കൊണ്ട് പവന് 1,440 രൂപയാണ് വർധിച്ചത്. 

ഈ മാസത്തി‌ന്റെ തുടക്കത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തിൽ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടർന്ന് പടിപടിയായി ഉയർന്നാണ് പുതിയ ഉയരം കുറിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകർ ഒഴുകി എത്തുകയാണ്. അതാണ് സ്വർണ വില ഗണ്യമായി ഉയരാൻ കാരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും