ധനകാര്യം

സ്വർണ വിലയിൽ വർധന; പവന് വില വീണ്ടും 35,000 രൂപയ്ക്കടുത്ത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. പവന് വീണ്ടും 35,000 രൂപയ്ക്കടുത്തെത്തി. തിങ്കളാഴ്ച പവന് 320 രൂപയാണ് കൂടി 34,880 രൂപയിലെത്തി. 4,360 രൂപയാണ് ഗ്രാമിന്റെ വില. ശനിയാഴ്ച 34,560 രൂപ നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്. 

മെയ് 18നാണ് സമീപകാലത്ത് ഏറ്റവും ഉയർന്ന നിലാവരമായ 35,040 രൂപയിലേയ്ക്ക് വില ഉയർന്നത്. അടുത്ത ദിവസം തന്നെ 34,520രൂപയിലേയ്ക്ക് താഴുകയും ചെയ്തു. 

അമേരിക്കൻ നഗരങ്ങളിലെ പ്രതിഷേധവും യുഎസ്- ചൈന തർക്കവുമാണ് വില വർധനയ്ക്കിടയാക്കിയത്. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില 0.4ശതമാനം വർധിച്ച് ഔൺസിന് 1,733 ഡോളറായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി