ധനകാര്യം

കീശ കാലിയാക്കി ഇന്ധനവില കുതിക്കുന്നു; 21 ദിവസത്തിനിടെ പെട്രോള്‍ വില പത്ത് രൂപയോളം കൂട്ടി, 83ലേക്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : തുടര്‍ച്ചയായ 21-ാം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 20 പൈസയുമാണ് കൂടിയത്. 21 ദിവസം കൊണ്ട് ഡീസലിന് 10.45 രൂപയാണ് ഉയര്‍ന്നത്. പെട്രോളിന് 9.17 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 82 രൂപ 10 പൈസയായി. ഡീസലിന് 77.58 പൈസയായും ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോള്‍ വില 80.32 ആയി ഉയര്‍ന്നു.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍ വില 80 രൂപ 38 പൈസയാണ്. ഡീസല്‍ വില പെട്രോളിന് മുകളിലാണ്. 80 രൂപ 40 പൈസയും. ഇടക്കാലത്തിന് ശേഷം ജൂണ്‍ ഏഴു മുതലാണ് എണ്ണക്കമ്പനികള്‍ പ്രതിദിന വിലനിര്‍ണയം പുനരാരാംഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍കള്‍ക്ക് കര്‍ശനനിയന്ത്രണം

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)