ധനകാര്യം

സ്വര്‍ണവിലയില്‍ ഇന്ന് രണ്ടാം തവണയും വര്‍ധന, 36,000ലേക്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഒരു ദിവസം തന്നെ വീണ്ടും കൂടി. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ പവന് 280 രൂപ വര്‍ധിച്ച് സ്വര്‍ണ വില സര്‍വ്വകാല റെക്കോര്‍ഡിട്ടിരുന്നു. സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിച്ചതോടെ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ വീണ്ടും ഉയരുകയായിരുന്നു. പവന് 35920 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഇന്ന് മാത്രം രണ്ടു തവണകളായി 400 രൂപയാണ് ഉയര്‍ന്നത്.

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതാണ് സ്വര്‍ണ വില ഉയരാന്‍ കാരണം. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയിലും വര്‍ധനയുണ്ട്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ രണ്ടു തവണകളായി 50 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. നിലവില്‍ ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍  4490 രൂപ നല്‍കണം.

19 ദിവസത്തിനിടെ 1760 രൂപയാണ് ഉയര്‍ന്നത്. വീണ്ടും ഉയരങ്ങള്‍ കീഴടക്കി മുന്നോട്ടുപോകുമെന്ന പ്രതീതി നിലനില്‍ക്കുമ്പോഴാണ് ഇന്നലെ സ്വര്‍ണവില താഴ്ന്നത്. തുടര്‍ന്ന് ഇന്ന് വീണ്ടും സ്വര്‍ണവില റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് മുന്നേറുകയായിരുന്നു. ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിച്ചാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും