ധനകാര്യം

സ്വര്‍ണത്തിന് വീണ്ടും വര്‍ധന; പവന് 120 രൂപ കൂടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒരു ദിവസത്തെ ഇടിവിനു ശേഷം സ്വര്‍ണ വില വീണ്ടും മുകളിലേക്ക്. ഇന്നലെ 80 രൂപ ഉയര്‍ന്ന വില ഇന്നു 120 രൂപ വര്‍ധിച്ചു. 31,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 39,05 ആയി.

കഴിഞ്ഞദിവസം ഒറ്റയടിക്ക് പവന് 600 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. 32,000 രൂപ മറികടന്ന് സ്വര്‍ണവില കുതിക്കും എന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ശനിയാഴ്ചയാണ് സ്വര്‍ണവിലയില്‍ ഒരു തിരുത്തല്‍ ഉണ്ടായത്. ഞായറാഴ്ച വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നു. 

ലോകം ഒന്നടങ്കം കൊറോണ വൈറസ് ഭീതിയിലാണ്. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന എന്ന നിലയിലാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നത്. വരും ദിവസങ്ങളിലും സ്വര്‍ണ വില ഉയരുമെന്നാണ്് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്