ധനകാര്യം

ക്രിപ്‌റ്റോ കറന്‍സിക്കു നിരോധനം ഇല്ല, ആര്‍ബിഐ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിറ്റ് കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോ കറന്‍സികളുടെ ഇടപാടിന് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിരോധനം സുപ്രീം കോടതി റദ്ദാക്കി. ഇതു സംബന്ധിച്ച് 2018 ഏപ്രിലില്‍ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച ഉത്തരവ് ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് അസാധുവാക്കി.

ആര്‍ബിഐയുടെ ഉത്തരവ് ചോദ്യം ചെയ്ത് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഒഫ് ഇന്ത്യ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി. ക്രിപ്‌റ്റോ കറന്‍സികള്‍ നിരോധിക്കാന്‍ ആര്‍ബിഐയ്ക്ക് അധികാരമില്ലെന്നായിരുന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.

വിര്‍ച്വല്‍ കറന്‍സി അഥവാ ക്രിപ്‌റ്റോ കറന്‍സി പരമ്പരാഗത അര്‍ഥത്തിലുള കറന്‍സിയല്ല. അതൊരു കമ്മോഡിറ്റി മാത്രമാണെന്ന ഹര്‍ജിക്കാരുടെ വാദം കോടതി ശരിവച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി