ധനകാര്യം

ട്വിറ്ററിന് പകരം ഇന്ത്യന്‍ ആപ്പ് വരുന്നു ; നടപടികള്‍ ഊര്‍ജ്ജിതമാക്കി കേന്ദ്രസര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ട്വിറ്ററിനു സമാനമായ തദ്ദേശീയ മൈക്രോ ബ്ലോഗിങ് ആപ്പ് ആവിഷ്‌കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനുള്ള ശ്രമം കേന്ദ്ര ഐ ടി മന്ത്രാലയം ഊര്‍ജിതമാക്കി. ആപ്പ് തയ്യാറാക്കാന്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനെ ചുമതലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. 

ട്വിറ്ററിലെ എല്ലാസൗകര്യങ്ങളും സവിശേഷതകളും പുതിയ ആപ്പിലുണ്ടാകുമെന്ന് ഐ ടി മന്ത്രാലയ അധികൃതര്‍ സൂചിപ്പിച്ചു. ആശയവിനിമയം സുഗമമാക്കാനുള്ള അധിക സവിശേഷതകളുമൊരുക്കും. എങ്കിലേ പൊതുജനങ്ങള്‍ ഇതു സ്വീകരിക്കൂവെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. പദ്ധതിക്കു സമയക്രമമോ ആപ്പിനു പേരോ നിശ്ചയിച്ചിട്ടില്ല. 

സര്‍ക്കാര്‍ ഇ-മെയില്‍ ഐഡി ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടിയാവും ആപ്പ് ആദ്യഘട്ടത്തില്‍. ഈ ഐ ഡിയുള്ളവര്‍ അയ്യായിരത്തിന് മുകളിലുണ്ട്. ഇവര്‍ക്കു പ്രയാസമില്ലാതെ പുതിയ ആപ്പിലേക്കു മാറാനാവും. ക്രമേണ പൊതുജനത്തിനും പ്രയോജനപ്പെടുന്ന വിധത്തില്‍ ആപ്പിനെ മാറ്റിയെടുക്കാനാണ് നീക്കം. അതിനായി പ്രത്യേക ഡേറ്റാ സെന്റര്‍ വേണമെന്നതിനാല്‍ ആദ്യഘട്ടത്തില്‍ പ്രായോഗികമല്ല.

പുതിയ ആപ്പ് നിലവില്‍ വന്നാലും ട്വിറ്ററിനു വിലക്കേര്‍പ്പെടുത്തില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി വാട്‌സാപ്പിനു സമാനമായി ജിംസ് എന്നപേരില്‍ പ്രത്യേക ആപ്പ് ഇതിനോടകം പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. എന്നാല്‍, ഉപയോഗം വ്യാപകമാക്കിയിട്ടില്ല. വിവിധ മന്ത്രാലയങ്ങളും സംസ്ഥാനസര്‍ക്കാര്‍ വകുപ്പുകളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി വരുന്നതേയുള്ളൂ. എന്‍ഐസി ജീവനക്കാര്‍ ജിംസ് ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ