ധനകാര്യം

6.5 കോടി ജീവനക്കാര്‍ക്ക് തിരിച്ചടി; പ്രൊവിഡന്റ് ഫണ്ട് പലിശനിരക്ക് കുറച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്കുളള പലിശനിരക്ക് കുറച്ചു. നടപ്പുസാമ്പത്തികവര്‍ഷത്തില്‍ പലിശനിരക്ക് 8.5 ശതമാനമായാണ് കുറച്ചത്. നേരത്തെ ഇത് 8.65 ശതമാനമായിരുന്നു. 

പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്കുളള പലിശനിരക്ക് ഇപിഎഫ്ഒ കുറച്ചതായി കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്ങ്‌വാര്‍ അറിയിച്ചു. ഇപിഎഫ്ഒയുടെ ഉന്നതതല സമിതിയായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസാണ് നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 8.65 ശതമാനമായിരുന്ന നിരക്കിലാണ് 15 ബേസിക് പോയന്റിന്റെ കുറവ് വരുത്തിയത്. 6.5 കോടി അംഗങ്ങള്‍ക്ക് തീരുമാനം തിരിച്ചടിയായി.

ധനമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാല്‍ തീരുമാനം പ്രാബല്യത്തിലാകും. ഇപിഎഫ്ഒയുടെ വരുമാനം കുറയുന്ന പശ്ചാത്തലത്തില്‍ ബാധ്യത ഒഴിവാക്കുന്ന നടപടികളാണ് ധനമന്ത്രാലയം സ്വീകരിച്ചുവരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ