ധനകാര്യം

സ്വര്‍ണ വില താഴേക്കു തന്നെ; 800 രൂപയുടെ കുറവ്; പവന്‍ 30,000ല്‍ താഴെ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊറോണ ഭീതിയില്‍ ലോക സമ്പദ് വ്യവസ്ഥ ആടിയുലയുന്നതിനിടെ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 800 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. 29,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 3,725 രൂപ. 

കഴിഞ്ഞ ദിവസങ്ങളില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവില പൊടുന്നനെ കുത്തനെ ഇടിയുകയായിരുന്നു. 

കഴിഞ്ഞ ആറിന് 32,320 ആയിരുന്ന പവന്‍ വില നാലു ദിവസം ആ നിലയില്‍ തുടര്‍ന്ന ശേഷം കുത്തനെ കുറഞ്ഞു. പത്തിന് വില 32,120 രൂപയില്‍ എത്തി. പിറ്റേന്ന് 32,000 ആയ വില തുടര്‍ന്നുള്ള ദിവസങ്ങളില്‍ 31,800, 30,600, 30,320 എന്നിങ്ങനെ താഴുകയായിരുന്നു. ഇന്നലെ 30,600 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 

ഇന്ന് എണ്ണൂറു രൂപ കൂടി കുറഞ്ഞതോടെ പവന്‍ വില വീണ്ടും 30,000ല്‍ താഴെയെത്തി. 

കുറഞ്ഞ വിലയില്‍ ഓഹരികള്‍ ലഭിക്കുമെന്നതിനാലാണ് വിപണിയിലേക്ക് നിക്ഷേപകര്‍ തിരിച്ച് ഒഴുകുന്നത്. ഇതാണ് സ്വര്‍ണവിലയെ സ്വാധീനിച്ചതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം, കോൺസിൽ യോ​ഗത്തിൽ വിതുമ്പി മേയർ; ഡ്രൈവര്‍ക്കെതിരെ പ്രമേയം

ഇടവിട്ട മഴയും അമിതമായ ചൂടും പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''