ധനകാര്യം

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ആകര്‍ഷണീയമായ പ്ലാനുമായി ജിയോ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിന് രാജ്യമൊട്ടാകെ 21 ദിവസം അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. മുന്‍കരുതലിന്റെ ഭാഗമായി ഇനിയുളള ദിവസങ്ങളില്‍ ജനം സുരക്ഷിതമായി വീടുകളിലാണ് കഴിയണമെന്നാണ് നിര്‍ദേശം. നല്ലശതമാനം ആളുകള്‍ വീടുകളില്‍ തന്നെ ഇരുന്ന് ജോലി ചെയ്യാന്‍ കഴിയുന്ന വര്‍ക്ക് ഫ്രം ഹോം തെരഞ്ഞെടുത്ത് കഴിഞ്ഞു. ഇവര്‍ക്കായി ആകര്‍ഷണീയമായ പ്ലാനുമായി രംഗത്തുവന്നിരിക്കുകയാണ് റിലയന്‍സ് ജിയോ.

വര്‍ക്ക് ഫ്രം ഹോം തെരഞ്ഞെടുത്തവര്‍ ആഗ്രഹിക്കുന്നത് കൂടുതല്‍ ജിബി ഡേറ്റയാണ്. അതും കുറഞ്ഞ നിരക്കില്‍. അത് സാധ്യമാക്കുന്ന പ്ലാനാണ് ജിയോ അവതരിപ്പിച്ചത്. 251 രൂപയുടെ പ്ലാനാണ് ജിയോ അവതരിപ്പിച്ചത്.51 ദിവസം കാലാവധിയുളള പ്ലാനാണ് ജിയോ അവതരിപ്പിച്ചത്. പ്രതിദിനം രണ്ടു ജിബി ഡേറ്റയാണ് നല്‍കുന്നത്. അതായത് കാലാവധി പൂര്‍ത്തിയാകും മുന്‍പ് 102 ജിബി ഡേറ്റ ലഭിക്കുമെന്ന് സാരം. 300 എംബിപിഎസ് വേഗതയാണ് ലഭിക്കുക.

ഡേറ്റ ഉപയോഗിക്കുന്നതിനുളള പ്രതിദിന പരിധി കഴിഞ്ഞാല്‍ വേഗത 64കെബിപിഎസ് ആയി താഴും. അതേസമയം എസ്എംഎസ്, ഫോണ്‍ വിളി എന്നി ആനുകൂല്യങ്ങള്‍ ഈ പദ്ധതിയില്‍ ലഭ്യമാകില്ല. എസ്എംഎസ് വോയ്‌സ് കോള്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ജിയോ 101 രൂപയുടെയും 51 രൂപയുടെയും പ്ലാനുകള്‍ പുറത്തിറക്കിയിട്ടുണ്ട്. മൊത്തം 12 ജിബി ഡേറ്റയാണ് 101 പ്ലാന്‍ അനുസരിച്ച് ലഭിക്കുക. 51 പ്ലാനില്‍ ഡേറ്റ ആനുകൂല്യം ആറ് ജിബിയാണ്. മറ്റു നെറ്റ് വര്‍ക്കുകളിലേക്ക് ആയിരം മിനിറ്റ് വരെ സൗജന്യമായി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും