ധനകാര്യം

കോടീശ്വര പട്ടികയില്‍ മാത്രമല്ല, ജീവകാരുണ്യരംഗത്തും 'നമ്പര്‍ വണ്‍'; 50,000 കോടി കൂടി സംഭാവന നല്‍കി അസിം പ്രേംജി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍തുക നീക്കിവെച്ച് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് വിപ്രോ ചെയര്‍മാനും രാജ്യത്തെ രണ്ടാമത്തെ കോടീശ്വരനുമായ അസിം പ്രേംജി.  ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വീണ്ടും 50,000 കോടി രൂപ നീക്കിവെച്ചാണ് അദ്ദേഹം വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഇതോടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുളള അസിം പ്രേംജിയുടെ സംഭവാന 1.45 ലക്ഷം കോടി രൂപയാണ്.

പ്രമുഖ കമ്പനിയായ വിപ്രോയില്‍ അസിംപ്രേംജിയുടെ കൈവശമുളള 34 ശതമാനം ഓഹരികളാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കാന്‍ തീരുമാനിച്ചത്.ഇതിന് 52750 കോടി രൂപ മൂല്യം വരും.

2000ത്തിലാണ് അസിം പ്രേംജിയുടെ നേതൃത്വത്തില്‍ അസിം പ്രേംജി ഫൗണ്ടേഷന് രൂപം നല്‍കിയത്. രാജ്യത്ത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. രാജ്യത്ത് വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളിലുളള പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്ന പ്രവൃത്തികളിലാണ് ഫൗണ്ടേഷന്‍ മുഖ്യമായി ഏര്‍പ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി