ധനകാര്യം

കോവിഡ്: സുപ്രധാന മാറ്റവുമായി വാട്‌സ് ആപ്പ്, സ്റ്റാറ്റസില്‍ പരിഷ്‌കാരം 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് ജനം വീടുകളില്‍ കഴിയുകയാണ്. സമയം പോകാന്‍ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളെയും സോഷ്യല്‍മീഡിയയെയുമാണ് മുഖ്യമായി ആശ്രയിക്കുന്നത്. ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പിന്റെ ഉപയോഗവും ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്.

ട്രാഫിക് ഗണ്യമായി ഉയര്‍ന്നതോടെ, സെര്‍വര്‍ ഡൗണ്‍ ആകുന്നത് ഉള്‍പ്പെടെയുളള പ്രശ്‌നങ്ങള്‍ നേരിടുകയാണ് വാട്‌സ് ആപ്പ്. സെര്‍വര്‍ സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്താന്‍ ട്രാഫിക് കുറയ്ക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് വാട്‌സ്ആപ്പ്. ഇതിനെ തുടര്‍ന്ന് വാട്‌സ് ആപ്പ് സ്റ്റാറ്റസ് വീഡിയോയുടെ ദൈര്‍ഘ്യം കുറച്ചു. 

നിലവില്‍ 30 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുളള വീഡിയോ സ്റ്റാറ്റസായി ഇടാന്‍ സാധിക്കും. ഇത് 15 സെക്കന്‍ഡായാണ് ചുരുക്കിയത്. വാസ്ആപ്പിന്റെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയില്‍ ഇത് നടപ്പാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!