ധനകാര്യം

വായ്പയെടുത്തവര്‍ക്ക് തിരിച്ചടി; എസ്ബിഐ ഭവന വായ്പാ നിരക്ക് ഉയര്‍ത്തി

സമകാലിക മലയാളം ഡെസ്ക്



മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഭവന വായ്പാ പലിശ നിരക്ക് ഉയര്‍ത്തി. റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച വായ്പകളുടെ പലിശ നിരക്കില്‍ 30 ബേസിസ് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്.

എസ്ബിഐ വരുത്തിയ മാറ്റത്തിന് അനുസൃതമായി രാജ്യത്തെ മറ്റു ബാങ്കുകളും പലിശ നിരക്ക് ഉയര്‍ത്തുമെന്നാണ് കരുതുന്നത്. വസ്തു ഈടിന്മേല്‍ ഉള്ള വ്യക്തിഗത വായ്പകളുടെ പലശ നിരക്കും എസ്ബിഐ ഉയര്‍ത്തിയിട്ടുണ്ട്.

കോവിഡ് ബാധയുടെ പശ്ചാത്തലത്തിലുള്ള ഉയര്‍ന്ന മാര്‍ക്കറ്റ് റിസ്‌ക് കണക്കിലെടുത്താണ് നിരക്കുകള്‍ ഉയര്‍ത്താനുള്ള തീരുമാനം. മെയ് ഒന്നു മുതല്‍ പുതിയ നിരക്കിനു പ്രാബല്യമുണ്ടാവുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഭവന വായ്പാ നിരക്കുകളില്‍ എസ്ബിഐ കഴിഞ്ഞ മാ്‌സം കുറവു വരുത്തിയിരുന്നു. 75 ബേസിസ് പോയിന്റിന്റെ കുറവാണ് അന്നു പ്രഖ്യാപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!