ധനകാര്യം

സ്വര്‍ണവില സർവകാല റെക്കോഡിൽ;15 ദിവസത്തിനിടെ 1000 രൂപ ഉയർന്നു, പവന് 34,400 രൂപയായി 

സമകാലിക മലയാളം ഡെസ്ക്

സ്വര്‍ണവില വീണ്ടും കുതിക്കുന്നു. എക്കാലത്തെയും റെക്കോഡ് ഭേദിച്ച് പവന് 34,400 എന്ന നിലയിലേക്ക് സ്വർണവിലയെത്തി. 4,300 രൂപയാണ് ഗ്രാമിന്റെ വില. 

ഇതിനുമുമ്പ് മെയ് എട്ടിനാണ് സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. ​ഗ്രാമിന് 4,260 രൂപയും പവന് 34,080 രൂപയുമായിരുന്നു വില. മെയ് ഒന്നിലെ വിലയായ 33,400 രൂപയില്‍നിന്ന് 15 ദിവസംകൊണ്ട്  1000 രൂപയാണ് വര്‍ധിച്ചത്. ദേശീയ വിപണിയില്‍ ഇത് തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് സ്വര്‍ണവില കൂടുന്നത്. 

അന്താരാഷ്ട്ര വിപണിയിൽ ഇപ്പോഴും സ്വർണത്തിന് 1,700 ഡോളറിന് മുകളിലാണ് നിരക്ക്. കേന്ദ്ര ബാങ്കുകളും സര്‍ക്കാരുകളും സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണ് സ്വര്‍ണവില കുതിക്കാനിടയാക്കയിത്. 2021-ഓടെ ഔൺസിന് 3,000 ഡോളർ വരെ വില എത്തിയേക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും