ധനകാര്യം

എസ്ബിഐ വീണ്ടും സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ വീണ്ടും നിക്ഷേപ പലിശ നിരക്ക് കുറച്ചു. ഈ മാസം ഇത് രണ്ടാം തവണയാണ് എസ്ബിഐ നിക്ഷേപ പലിശനിരക്ക് കുറയ്ക്കുന്നത്. സ്ഥിരനിക്ഷേപ നിരക്കില്‍ 40 ബേസിക് പോയന്റിന്റെ കുറവാണ് വരുത്തിയത്. പുതിയ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

വലിയ തോതിലുളള നിക്ഷേപങ്ങളുടെ പലിശ നിരക്കിലും കുറവ് വരുത്തിയിട്ടുണ്ട്. രണ്ടു കോടി രൂപയും അതിന് മുകളിലുമുളള നിക്ഷേപങ്ങളുടെ പലിശ നിരക്കിലാണ് കുറവ് വരുത്തിയത്. 50 ബേസിക് പോയന്റിന്റെ കുറവാണ് വരുത്തിയത്. ഈ വിഭാഗത്തില്‍ പരമാവധി നല്‍കുന്ന പലിശനിരക്ക് മൂന്നുശതമാനമാണ്.

പുതുക്കിയ നിരക്ക് അനുസരിച്ച് 7 ദിവസം മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 2.9 ശതമാനമായി. 46 ദിവസം മുതല്‍ 179 ദിവസംവരെയുള്ള പലിശ 3.9 ശതമാനവുമാണ്.180 ദിവസംമുതല്‍ ഒരു വര്‍ഷത്തിനു താഴെ 4.4 ശതമാനം,ഒരു വര്‍ഷം മുതല്‍ 3 വര്‍ഷംവരെ 5.1 ശതമാനം,3വര്‍ഷം മുതല്‍ 5 വര്‍ഷംവരെ 5.3 ശതമാനം,5 മുതല്‍ 10 വര്‍ഷംവരെ 5.4 ശതമാനം എന്നിങ്ങനെയാണ് മറ്റു സ്ഥിര നിക്ഷേപങ്ങളുടെ പുതുക്കിയ നിരക്ക്.

മുതിര്‍ന്ന പൗരന്മാര്‍ക്ക് അരശതമാനം പലിശ അധികം ലഭിക്കും. ആര്‍ബിഐ കഴിഞ്ഞയാഴ്ചയില്‍ റിപ്പോ നിരക്കില്‍ 40 ബേസിസ് പോയന്റിന്റെ കുറവുവരുത്തിയതിന്റെ പിന്നാലെയാണ് പലിശനിരക്കുകള്‍ ബാങ്ക് വീണ്ടും പരിഷ്‌കരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്