ധനകാര്യം

സ്വര്‍ണ വില കുത്തനെ താഴേക്ക്; പവന് 1200 രൂപ കുറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാജ്യാന്തര വിപണിയുടെ ചുവടു പിടിച്ച് സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. പവന് 1200 രൂപയുടെ കുറവാണുണ്ടായത്. ഇന്നലെ 38,880 രൂപയായിരുന്ന പവന്‍ വില 37,680 രൂപയായി. ഗ്രാം വില 4710 രൂപ. ഗ്രാമിന് ഒരു ദിവസം കൊണ്ടുണ്ടായ കുറവ് 150 രൂപ.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ അവസാനിച്ചതോടെയാണ് വിപണിയില്‍ സ്വര്‍ണവില കുറഞ്ഞത്. ഇന്നലെ രാജ്യാന്തര വിപണിയില്‍ വില വന്‍തോതില്‍ ഇടിഞ്ഞിരുന്നു.

സ്‌പോട് ഗോള്‍ഡിന്റെ വില വ്യാപാരത്തിനിടെ ഔണ്‍സിന് (31.1ഗ്രാം) 100 ഡോളര്‍ വരെ ഇടിഞ്ഞ് 1865ഡോളര്‍ വരെ എത്തി. അമേരിക്കയില്‍ ജോ ബൈഡന്‍ അധികാരത്തിലെത്തിയതോടെ ധനവിപണിയില്‍ സ്ഥിരതയുണ്ടാകുമെന്ന പ്രതീക്ഷയാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടാക്കിയത്. കോവിഡ് വാക്‌സിന്‍ സംബന്ധിച്ച ശുഭസൂചനകളും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഡോളര്‍ കരുത്താര്‍ജിക്കുമെന്ന പ്രതീക്ഷയും വിലയിടിവിന് കാരണമാണ്.

ഓഗസ്റ്റില്‍ രാജ്യാന്തര സ്വര്‍ണവില 2,070 ഡോളര്‍ വരെ ഉയര്‍ന്ന് റെക്കാഡിട്ടിരുന്നു. വില വൈകാതെ 1,750 ഡോളറിലേക്ക് കൂപ്പുകുത്തിയേക്കുമെന്നാണ് നിരീക്ഷകരുടെ വാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു