ധനകാര്യം

ബിപിസിഎല്‍ വാങ്ങാന്‍ ആളില്ല, ഓഹരി വില കൂപ്പുകുത്തി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓഹരി വില്‍പ്പനയില്‍ താത്പര്യം പ്രകടിപ്പിച്ച് പ്രമുഖ കമ്പനികളൊന്നും എത്താതായതോടെ ബിപിസിഎല്‍ ഓഹരി വില കുത്തനെ ഇടിഞ്ഞു. ഇന്ന് അഞ്ചു ശതമാനം ഇടിവാണ് ബിപിസിഎല്‍ ഓഹരികള്‍ക്കുണ്ടായത്. 

പൊതുമേഖലാ എണ്ണ കമ്പനിയായ ബിപിസിഎല്ലിന്റെ 52.98 ഓഹരികള്‍ വിറ്റഴിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഇന്നലെയായിരുന്നു താത്പര്യ പത്രം നല്‍കാനുള്ള അവസാന തീയതി. സമയം കഴിഞ്ഞിട്ടും പ്രമുഖ കമ്പനികളൊന്നും ബിപിസിഎല്‍ ഓഹരിയില്‍ താത്പര്യം പ്രകടിപ്പിച്ചു മുന്നോട്ടുവന്നില്ല.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സൗദി അരാംകോ, ബിപി തുടങ്ങിയവ ബിപിസിഎല്‍  ഓഹരികളില്‍ താത്പര്യം പ്രകടിപ്പിച്ചില്ല. ആഗോള നിക്ഷപക സ്ഥാപനങ്ങളും ഇടപാടില്‍നിന്നു വിട്ടുനിന്നു. ഇതോടെ ഇന്നു വ്യാപാരം പുനരാരംഭിച്ചപ്പോള്‍ ഓഹരികള്‍ ഇടിയുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു