ധനകാര്യം

ഇന്ധന വിലയിൽ ഇന്നും വർധന; പെട്രോളിന് 17 പൈസ കൂടി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വർധന. പെട്രോൾ ലിറ്ററിന് 17 പൈസയും ഡീസൽ 22 പൈസയുമാണ് ഇന്നു കൂടിയത്. തിരുവനന്തപുരത്ത് 83.38 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസൽ 76.50 രൂപ. 

ഡല്‍ഹിയിലെ പെട്രോള്‍ വില നിലവില്‍ ലിറ്ററിന് 81.38 രൂപയാണ്. ഡീസല്‍ വില 70.88രൂപയും.

ഒന്നര മാസത്തിനു ശേഷം ഇന്നലെയാണ് ആദ്യമായി രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധന രേഖപ്പെടുത്തിയത്. ഇന്നലെ പെട്രോൾ ലിറ്ററിന് 31 പൈസയും ഡീസൽ 36 പൈസയും വർദ്ധിച്ചിരുന്നു. ദീപാവലിയോടനുബന്ധിച്ച്  ഇന്ധനവില കുറയുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അസംസ്‌കൃത എണ്ണയുടെ വില ആഗോളതലത്തിൽ കുറഞ്ഞെങ്കിലും രാജ്യത്ത് എണ്ണവില കുറഞ്ഞില്ല. 

മുൻ മാസത്തെ അപേക്ഷിച്ച് ഒരു ലിറ്റർ പെട്രോളിൽ 4.78 രൂപയുടെ മാർജിനാണ് എണ്ണവിതരണ കമ്പനികൾക്ക് ലഭിക്കുന്നതെന്ന് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ റിപ്പോർട്ടിൽ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും