ധനകാര്യം

പിഴയും പലിശയും ഒഴിവാക്കി നികുതി കുടിശിക തീർക്കാം; ആംനെസ്റ്റി പദ്ധതി ഈ മാസം 30 വരെ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഒറ്റത്തവണ നികുതി കുടിശിക തീർപ്പാക്കുന്ന ആംനെസ്റ്റി 2020 പദ്ധതി ഈ മാസം 30ന് അവസാനിക്കും. പിഴയിലും പലിശയിലും 100 ശതമാനം ഇളവ് ലഭിയ്ക്കും എന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം. ജിഎസ്ടി വരുന്നതിനു മുൻപുള്ള നികുതി നിയമങ്ങൾ പ്രകാരം കുടിശികയുള്ളവർക്കാണ് അപേക്ഷിക്കാനാകുക. 

സംസ്ഥാന ചരക്ക്, സേവന നികുതി (ജിഎസ്ടി) വകുപ്പിന്റെ കുടിശിക നിവാരണ പദ്ധതിയാണ് ഇത്. പദ്ധതി പ്രകാരം മൂല്യ വർദ്ധിത നികുതി, ആഡംബര നികുതി, കാർഷികാദായ നികുതി എന്നിവയുടെ കുടിശ്ശികയുള്ളവർക്ക് നികുതി കുടിശ്ശിക ഇളവുകളോടെ ഒറ്റത്തവണയായി തീർപ്പാക്കാം. 

കുടിശ്ശിക ഒരുമിച്ച് അടയ്ക്കുന്നവർക്ക് നികുതി കുടിശ്ശികയുടെ 60 ശതമാനം ഇളവ് ലഭിയ്ക്കും. കുടിശ്ശിക തവണകളായി അടയ്ക്കുന്നവർക്ക് 50 ശതമാനം ഇളവ് ലഭിയ്ക്കും. ഓപ്ഷൻ സമർപ്പിക്കാൻ  http://www.keralataxes.gov.in എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

തൃക്കാരിയൂര്‍ ശിവനാരായണന്‍ ചെരിഞ്ഞു

ആരാണ് ഇടവേള ആഗ്രഹിക്കാത്തത്?; മുഖ്യമന്ത്രി പോയത് സ്വന്തം ചെലവിലെന്ന് എംവി ഗോവിന്ദന്‍

സാം പിത്രോദ രാജിവെച്ചു

മലയാളികളെ വിസ്മയിപ്പിച്ച സംഗീത് ശിവന്‍ സിനിമകള്‍