ധനകാര്യം

ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സമയപരിധി നീട്ടി; പ്രയോജനപ്പെടുക 35 ലക്ഷം പെന്‍ഷന്‍കാര്‍ക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പെന്‍ഷന്‍കാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സമയ പരിധി ഇപിഎഫ്ഒ നീട്ടി.  ഫെബ്രുവരി 28 വരെയാണ് നീട്ടിയത്. നേരത്തെ ഇത് നവംബര്‍ 30 വരെ ആയിരുന്നു. 35 ലക്ഷം പെന്‍ഷന്‍കാര്‍ക്കാണ് ഇത് പ്രയോജനം ചെയ്യുക. 

കോവിഡ് പശ്ചാത്തലത്തിലാണ് 'ഹൈ റിസ്‌ക' വിഭാഗത്തിലുള്ള പെന്‍ഷന്‍കാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ച് നിരവധി സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് തീയതി രണ്ട് മൂന്ന് കൂടി നീട്ടിക്കൊണ്ടുള്ള ഉത്തരവ് വരുന്നത്. പെന്‍ഷന്‍ തുടര്‍ന്ന് ലഭിക്കാന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് വര്‍ഷാവര്‍ഷം ബാങ്കുകളില്‍ കാണിച്ച് ബോധ്യപ്പെടുത്തേണ്ടതുണ്ട്. 

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരിട്ട് ഹാജരായി ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് പകരം വീഡിയോ അധിഷ്ഠിത തിരിച്ചറിയല്‍ സംവിധാനം സ്വീകരിക്കണമെന്ന് ബാങ്കുകളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്