ധനകാര്യം

ഡ്രൈവിങ് ലൈസന്‍സ് അടക്കം വാഹനരേഖകള്‍ ഓണ്‍ലൈനില്‍ ; മൊബൈല്‍ 'നാവിഗേഷനു' മാത്രം ; മാറ്റങ്ങള്‍ ഇന്നുമുതല്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി  : വാഹന രേഖകള്‍ ഓണ്‍ലൈനില്‍ സൂക്ഷിക്കുന്നത് ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വിവിധ മാറ്റങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍.  ഇതനുസരിച്ച് രാജ്യമെങ്ങും ഒരേ തരം ഡ്രൈവിങ് ലൈസന്‍സും വാഹന റജിസ്‌ട്രേഷന്‍ കാര്‍ഡുകളും (ആര്‍സി) ലഭ്യമാക്കും.

എല്ലാ വാഹന രേഖകളും ഡ്രൈവിങ് ലൈസന്‍സും സര്‍ക്കാരിന്റെ ഡിജിലോക്കറിലോ എം-പരിവാഹന്‍ പോര്‍ട്ടലിലോ സംസ്ഥാന വാഹന പോര്‍ട്ടലുകളിലോ ഡിജിറ്റലായി സൂക്ഷിക്കാം. വാഹനപരിശോധനാ സമയത്ത് ഇവ കാണിച്ചാല്‍ മതി.

പിഴ ഓണ്‍ലൈനായി അടയ്ക്കണം. ഇതിന്റെ വിവരങ്ങള്‍ കേന്ദ്രീകൃത ഓണ്‍ലൈന്‍ ഡേറ്റാ ബേസില്‍ 10 വര്‍ഷം സൂക്ഷിക്കും. വാഹന നമ്പറുമായി ലിങ്ക് ചെയ്ത ഫോണ്‍ നമ്പറിലേക്കു വിവരങ്ങള്‍ എത്തും. ഡ്രൈവിങ്ങിനിടെ വഴി അറിയാനുള്ള 'നാവിഗേഷനു' മാത്രമേ ഇനി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാവൂ എന്നും പുതിയ നിര്‍ദേശം വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്

ജനങ്ങള്‍ എന്നെ വിളിക്കുന്നു, അമേഠിയില്‍ ഞാന്‍ വരണമെന്ന് രാജ്യം ഒന്നാകെ ആഗ്രഹിക്കുന്നു: റോബര്‍ട്ട് വാധ്ര

വേർപിരിഞ്ഞെന്ന് വാർത്തകൾ; ഷൈനിനെ ചുംബിക്കുന്ന ചിത്രവുമായി തനൂജയുടെ മറുപടി