ധനകാര്യം

സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തുടര്‍ച്ചയായി മൂന്ന് ദിവസം വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ ഇടിവ്. ഗ്രാമിന് 10 രൂപയുടെയും പവന് 80 രൂപയുടെയും കുറവാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ ഒരു പവന് ഇന്നത്തെ വില 37,280 രൂപയായി. 4660 രൂപയാണ് ഗ്രാമിന്റെ വില.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഗ്രാമിന് 70 രൂപ വര്‍ധിച്ച ശേഷമാണ് ഇന്നു വില കുറഞ്ഞത്. തുടര്‍ച്ചയായ ഇടിവുകള്‍ക്ക് ശേഷം സ്വര്‍ണ വില മൂന്ന് ദിവസം തുടര്‍ച്ചയായി വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ സ്വര്‍ണ വില എത്തിയിരുന്നു. പവന് 36,720 രൂപ. പിന്നീട് ഘട്ടം ഘട്ടമായാണ് വില കയറിയത്. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളും കോവിഡ് പ്രതിസന്ധി മറികടക്കാന്‍ അമേരിക്ക ധനസഹായം പ്രഖ്യാപിക്കാന്‍ നീക്കം നടത്തുന്നതായുളള റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്