ധനകാര്യം

എസ്ബിഐ കോര്‍ ബാങ്കിങ് താളംതെറ്റി, ഓണ്‍ലൈന്‍ ഇടപാട് നടത്താനാകാതെ ഉപഭോക്താക്കള്‍; കണക്ടിവിറ്റി പ്രശ്‌നമെന്ന് വിശദീകരണം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയില്‍ കോര്‍ ബാങ്കിങ് താളംതെറ്റി. ഓണ്‍ലൈന്‍ വഴി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതില്‍ നിരവധി ഇടപാടുകാര്‍ക്ക് തടസം നേരിട്ടു. കണക്ടിവിറ്റി പ്രശ്‌നങ്ങളാണ് കാരണമെന്നും ഉടന്‍ തന്നെ പ്രശ്‌നം പരിഹരിക്കുമെന്നും എസ്ബിഐ അറിയിച്ചു.

ഇന്ന് രാവിലെയാണ് കോര്‍ ബാങ്കിങ് സംവിധാനം താളംതെറ്റിയത്. അതേസമയം പിഒഎസ് മെഷീനുകള്‍, എടിഎം എന്നിവ വഴി ഇടപാടുകള്‍ നടത്തുന്നതില്‍ തടസ്സമില്ലെന്ന് എസ്ബിഐ ട്വിറ്ററിലൂടെ അറിയിച്ചു. ഇടവിട്ടുണ്ടാകുന്ന കണക്ടിവിറ്റി പ്രശ്‌നമാണ് കോര്‍ബാങ്കിങ് സംവിധാനത്തെ ബാധിച്ചത്. ഇതുമൂലം നിരവധി ഉപഭോക്താക്കള്‍ക്ക് ഇടപാട് നടത്തുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടു. എടിഎം, പിഒഎസ് മെഷീന്‍ ഒഴികെയുളള എല്ലായിടത്തും തടസ്സങ്ങള്‍ നേരിടുന്നുണ്ട്. ഉപഭോക്താക്കള്‍ നേരിട്ട അസൗകര്യത്തില്‍ ഖേദം പ്രകടിച്ച എസ്ബിഐ മണിക്കൂറുകള്‍ക്കകം സേവനം സാധാരണനിലയില്‍ ആകുമെന്നും അറിയിച്ചു.

സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ കഴിയാതെ വന്നപ്പോള്‍ നിരവധി ഇടപാടുകാരാണ് സോഷ്യല്‍മീഡിയയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചും ആശങ്ക അറിയിച്ചും കുറിപ്പുകള്‍ പങ്കുവെച്ചത്. യോനോ ആപ്പ് വഴി പോലും ഇടപാടുകള്‍ നടത്താന്‍ സാധിച്ചില്ല. യോനോ ആപ്പിലെ  ചില സാങ്കേതിക പ്രശ്്‌നങ്ങള്‍ പരിഹരിക്കുന്നതിന് അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതിനാല്‍ ഞായറാഴ്ചയും ചൊവ്വാഴ്ചയും ചില മണിക്കൂറുകളില്‍ സര്‍വീസ് ലഭ്യമാകില്ലെന്ന് എസ്ബിഐ കഴിഞ്ഞ ആഴ്ച അറിയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്